ടിക്കറ്റ് നിരക്കിൽ ഇനി മാറ്റമുണ്ടാകും: KSRTCയിൽ 'ഡൈനാമിക് ഫ്ലെക്സി ഫെയർ' സംവിധാനം വരുന്നു | KSRTC

തിരക്കിനനുസരിച്ചുള്ള മാറ്റം ആണ് ഇതിൻ്റെ പ്രത്യേകത
ടിക്കറ്റ് നിരക്കിൽ ഇനി മാറ്റമുണ്ടാകും: KSRTCയിൽ 'ഡൈനാമിക് ഫ്ലെക്സി ഫെയർ' സംവിധാനം വരുന്നു | KSRTC
Updated on

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും യാത്രക്കാരെ ആകർഷിക്കാനുമായി കെഎസ്ആർടിസി ദീർഘദൂര റൂട്ടുകളിൽ പുതിയ നിരക്ക് പരിഷ്കാരം നടപ്പിലാക്കുന്നു. തിരക്കിനനുസരിച്ച് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന 'ഡൈനാമിക് റിയൽ ടൈം ഫ്ലെക്സി ഫെയർ' സംവിധാനത്തിനാണ് കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്.(KSRTC to introduce Dynamic Flexi Fare system)

മുൻപ് നിശ്ചിത ദിവസങ്ങളിൽ മാത്രം നിരക്ക് വർധിപ്പിച്ചിരുന്ന രീതിക്ക് പകരം, ഏത് ദിവസമായാലും ബുക്കിങ് കൂടുന്നതിനനുസരിച്ച് നിരക്ക് വർധിക്കും. ബസുകളിൽ ബുക്കിങ് കുറവാണെങ്കിൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് വരുത്തും. ഇത് യാത്രക്കാരെ അവസാന നിമിഷം കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ സഹായിക്കും.

ഓരോ ബസിലെയും ബുക്കിങ് നില നിരന്തരമായി നിരീക്ഷിച്ച ശേഷമായിരിക്കും നിരക്ക് നിശ്ചയിക്കുക. ക്രിസ്മസ് കാലത്ത് ഈ സംവിധാനം പരീക്ഷിച്ച് കെഎസ്ആർടിസി വിജയം കണ്ടിരുന്നു. ബംഗളൂരു റൂട്ടിലെ വോൾവോ സ്ലീപ്പറിൽ 2300 രൂപ നിശ്ചയിച്ചിരുന്ന ടിക്കറ്റ്, ബുക്കിങ് കുറഞ്ഞതിനെത്തുടർന്ന് അവസാന നിമിഷം 1400 രൂപയായി കുറച്ചിരുന്നു. ഇതോടെ 10 യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ 39 പേർ യാത്രക്കാരായി എത്തി.

തിരക്ക് പരിഗണിച്ച് ക്രിസ്മസ്-പുതുവത്സര പ്രമാണിച്ച് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ജനുവരി അഞ്ച് വരെ പ്രത്യേക സർവീസുകളും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ വഴി യാത്രക്കാർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com