വീണ്ടും അച്ചടക്ക നടപടിയുമായി കെഎസ്ആര്‍ടിസി ; ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ജീവനക്കാരനെ തിരുത്തല്‍ പരിശീലനത്തിന് അയക്കും |KSRTC

ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി എടുത്തത്.
ksrtc
Published on

തിരുവനന്തപുരം : വീണ്ടും അച്ചടക്ക നടപടി എടുത്ത് കെഎസ്ആര്‍ടിസി. ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി എടുത്തത്. നടപടിയുടെ ഭാഗമായി കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും.

ആലുവ ഡിപ്പോയിലെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് കഴിഞ്ഞ മാസം 29നാണ് സര്‍വീസിനിടയില്‍ പരിശോധന നടത്തിയത്. ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്ക് അകവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്കുകൾ കണ്ടെത്തിയിരുന്നു. ഈ ബസ് ഇതിനു മുന്‍പും ഇത്തരത്തില്‍ വൃത്തിഹീനമായി കണ്ടെത്തിയതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ക്ക് താക്കീത് നല്‍കുകയും ബസ് വൃത്തിയാക്കണമെന്ന് നിര്‍ദേശമ നല്‍കുകയും ചെയ്തിരുന്നു.

ബസ് വാഷിംങ് സംബന്ധിച്ച ചീഫ് ഓഫീസ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും, മേല്‍ ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിലും മനപൂര്‍വ്വമായ വീഴ്ച വരുത്തിയ ബൈജു അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിനായി തിരുവനന്തപുരം, സ്റ്റാഫ് ട്രെയിനിംഗ് സെന്ററിലേക്ക് അടിയന്തരമായി നിയോഗിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com