ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക് | KSRTC Short Circuit

എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം
KSRTC Short Circuit
Published on

കോതമംഗലം: കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. (KSRTC Short Circuit)

ഓടിക്കൊണ്ടരുന്ന ബസിൽ ഗിയർ മാറുന്ന സമയത്ത് കൈയിൽ ചൂടടിച്ചതിനെ തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് വണ്ടിയിൽ തീ പിടിച്ചതായി മനസ്സിലാക്കിയത്. ബസ്സിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Related Stories

No stories found.
Times Kerala
timeskerala.com