തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി(KSRTC). ഓണകാലത്ത് ബാംഗ്ലൂർ, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സർവീസുകൾ ഇവിടങ്ങളിലേക്ക് ഉണ്ടാക്കും.
ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെയാണ് സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ ടിക്കറ്റ് വിൽപന ഓൺലൈനിൽ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല; കൂടുതൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിക്കുന്നതിനെ കുറിച്ചും ഗതാഗത വകുപ്പ് ആലോചിക്കുന്നതായാണ് വിവരം.