കോട്ടയം : 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ആർ ടി സിക്ക് പുതിയ ബസുകൾ. പുതിയ രൂപത്തിലുള്ള ബസുകൾ വൈകാതെ തന്നെ നിരത്തിലേക്ക് ഇറക്കും. (KSRTC new buses are arriving in Kerala after 6 years)
രണ്ടാം പിണറായി സർക്കാരിൻ്റെ കാലയളവിൽ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. ബസിൻ്റെ ബോഡി വേറിട്ട രീതിയിൽ ഉള്ളതാണ്.
എത്തിത്തുടങ്ങിയിരിക്കുന്നത് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ബസുകളാണ്. ആദ്യ ബാച്ചിലെ 80 ബസുകളിൽ 60 സൂപ്പർ ഫാസ്റ്റും, 20 ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.