തിരുവനന്തപുരം : അടിപൊളി ബസുകൾക്ക് പിന്നാലെ കെ എസ് ആർ ടി സിക്ക് അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബസ് സ്റ്റേഷനുകളും. പുതുതായി നിർമ്മിക്കുന്നത് കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ ബസ് സ്റ്റാൻഡുകളാണ്. (KSRTC new bus station design)
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇതിൻ്റെ ഡിസൈൻ പുറത്ത് വിട്ടു. "അടിപൊളി ബസുകൾ വരുമെന്ന് പറഞ്ഞു, വന്നു. ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ" അദ്ദേഹം പറഞ്ഞു.