

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പുറത്തിറക്കി. സി.സി.ടി.വി ക്യാമറ, മ്യൂസിക് സിസ്റ്റം, സൗജന്യ വൈഫൈ തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ സുരക്ഷക്കായി ഡ്രൈവർ മോണിറ്ററിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഡ്രൈവർ ഉറങ്ങുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്താൽ അലർട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ സന്ദേശം കെ.എസ്.ആർ.ടി.സിയുടെ പ്രധാന ഓഫീസിലേക്ക് നൽകുകയും ചെയ്യും. ഇത് റോഡപകടം കുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
എയർ കണ്ടീഷനും സൗജന്യ വൈഫൈ ഉൾപ്പെടെ 40 പുഷ്ബാക്ക് സീറ്റുകളോട് കൂടിയ സ്മാർട്ട് ബസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.