
തിരുവനന്തപുരം : കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ പരിഷ്‌കാരങ്ങൾ. ഇനി മുതൽ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സേവനങ്ങൾക്ക് ലാൻഡ് ഫോൺ ഉണ്ടാവില്ല.ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം നൽകി.
യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.