തിരുവനന്തപുരം : കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ ജീവനൊടുക്കിയ നിലയിൽ. കളിയ്ക്കൽ സ്വദേശി ശ്രീനിവാസൻ പിള്ള (52) ആണ് മരണപ്പെട്ടത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിന്റെ ഓഫിസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീനിവാസൻ പിള്ളയുടെ ഭാര്യയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് അഞ്ചരയോടെ നാട്ടുകാരാണ് ഓഫിസിനുള്ളിൽ മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.