
അഴീക്കോട്: ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ദാരുണ സംഭവം ഉണ്ടായത്.
ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. പെട്ടന്നാണ് ശ്രീജിത്തിനെ കാണാതായത്. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വളപട്ടണം പോലീസെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.