
മൂന്നാർ: മൂന്നാറിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിന്റെ ചില്ല് തകർന്നു. ഡിപ്പോയിലെ ഗാരേജിലേക്ക് ബസ് കയറ്റുന്നതിനിടയിൽ മേൽക്കൂരയിൽ തട്ടി രണ്ടാം നിലയുടെ മുൻ ഭാഗത്തെ ചില്ല് തകരുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഇതോടെ ബസിന്റെ അടുത്ത ദിവസത്തെ സർവീസ് മുടങ്ങി. തുടർന്ന് നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകി. വ്യാഴാഴ്ചയോടെ തകരാർ പരിഹരിച്ച് സർവീസ് തുടരാനാവുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. ചില്ല് തകർന്നതിനെ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി.യുടെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും.