യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല ; കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ |KSRTC

ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് തെളിഞ്ഞു.
ksrtc
Published on

ഇടുക്കി : യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സെപ്റ്റംബര്‍ 27-ന് സര്‍വീസ് നടത്തവെ ഒരു യാത്രക്കാരിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തി.ബസില്‍ വൈകുന്നേരം നാലുമണിയോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് പരിശോധനയ്ക്കായി കയറിയിരുന്നു.

വ്യക്തിഗത ടിക്കറ്റ് പരിശോധനയിലാണ് യാത്രക്കാരിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടെത്തിയത്. കണ്ടക്ടറുടെ ക്യാഷ് ബാഗ് പരിശോധിച്ചപ്പോള്‍ 821 രൂപ അധികമായി കണ്ടെത്തുകയും ചെയ്തു.കണ്ടക്ടറുടെ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും സ്വഭാവദൂഷ്യവും കോര്‍പ്പറേഷന്റെ സത്‌പ്പേരിന് കളങ്കം ചാര്‍ത്തുന്നതുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com