
ആലപ്പുഴ: മാവേലിക്കരയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് കടത്താൻ ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി പോലീസ്(cannabis seized). മാവേലിക്കര, ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ മുറിയിൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന ജിതിൻ കൃഷ്ണയാണ് (35) പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 1.286 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ മൂന്നാംകുറ്റിക്ക് വടക്കുവശം ആലിൻ ചുവട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാൾ വലയിൽ വീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.