പണം വാങ്ങി ശേഷം ടിക്കറ്റ് നൽകിയില്ല ; കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിജിലൻസ് പിടിയിൽ |Arrest

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്.
arrest
VIJITHA
Published on

ഇടുക്കി : മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ. മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് അറസ്റ്റിലായത്. മുന്നാറിലെ ഡബിൾ ഡക്കർ ബസിൽ വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിലാണ് നടപടി.

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സി ഒരുക്കിയ ഡബിൾ ഡക്കർ ബസാണ് ഇത്.

400 രൂപയാണ് ടിക്കറ്റ് ചാർജ്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക് പോകവേ ബസ് യാത്രക്കാരിയിൽ നിന്നുമാണ് കണ്ടക്ടർ പൈസ വാങ്ങിയത്. പണം വാങ്ങി ടിക്കറ്റ് കൊടുക്കാൻ തയ്യാറായില്ല. ബസിൽ ഉണ്ടായിരുന്ന വിജിലൻസ് സംഘം ഉടൻ നടപടിയെടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com