തിരുവനന്തപുരം : കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
മുന്നിൽ പോയ ബസ് യന്ത്ര തകരാറിനെ തുടർന്ന് പെട്ടന്ന് നിന്നുപോയപ്പോൾ പുറകെ വന്ന ബസ് ഇതുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.