തൃശൂർ : പാലിയേക്കര ടോൾപ്ലാസയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. ഫാസ്‍ടാഗിൽ പൈസ ഇല്ലാതിരുന്നതോടെയാണ് ബസ് തടഞ്ഞത്.
അര മണിക്കൂറോളം ബസ് തടഞ്ഞ് വെച്ചതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. പിന്നീട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടു. കെഎസ്ആർടിസിയുടെ വീഴ്ചയെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം.