
ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിലായത്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കുണ്ട്. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.
അടിമാലി ഇരുമ്പ്പാലത്തിന് അടുത്തായി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നീട് താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. ദേവിയാർ പുഴയുടെ ഭാഗത്തേക്കാണ് ബസ് പതിച്ചത്. ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.