
ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. പാംബ്ല കെഎസ്ഇബി സബ്സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.