

കൊല്ലം : ദേശീയപാതയിൽ കലയനാട് വെച്ച് കെ.എസ്.ആർ.ടി.സി. ബസിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന യുവാവിനെയാണ് ബസ് ഇടിച്ചത്.(KSRTC bus hits man walking on path in Kollam, gets killed)
തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.