കോട്ടയം: അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ ഇടിച്ച് അപകടം. തിങ്കളാഴ്ച ചങ്ങനാശേരി പെരുന്നയിലുണ്ടായ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ നിസാറിന് ഗുരുതര പരിക്കേറ്റു.
പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. റോഡിലേക്കു കയറിയ ഓട്ടോറിക്ഷയിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നുപോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.