
ഇടുക്കി: കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ചു(KSRTC). അപകടത്തിൽ സ്കൂട്ടർ യാത്രാക്കാരനായ തപാല്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ അസി. പോസ്റ്റുമാൻ ( ഇഡിഎംസി) മധുസൂദനന് നായര്‍ക്ക് തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.