HomeKeralaബസിനുള്ളിൽ നഗ്നത പ്രദർശനം; ഇടുക്കി സ്വദേശിനിയോട് മോശമായി പെരുമാറിയ പ്രതി പിടിയിൽ...

ബസിനുള്ളിൽ നഗ്നത പ്രദർശനം; ഇടുക്കി സ്വദേശിനിയോട് മോശമായി പെരുമാറിയ പ്രതി പിടിയിൽ | Bus Harassment Kochi

കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയെ ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പോലീസ് പിടിയിൽ (Bus Harassment Kochi). പെരുമ്പാവൂരിൽ നിന്ന് ബസിൽ കയറിയ സാബു എന്നയാളാണ് അറസ്റ്റിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തങ്കമണി സ്വദേശിനിക്കാണ് ബസിനുള്ളിൽ ദുരനുഭവമുണ്ടായത്.

ബസ് ഇടപ്പള്ളിയിൽ എത്തിയപ്പോഴാണ് പ്രതിയുടെ ശല്യം തുടങ്ങിയത്. ഇയാൾ കൈമുട്ട് കൊണ്ട് യുവതിയെ സ്പർശിക്കുകയും തുടർന്ന് വസ്ത്രം മാറ്റി നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. സാബുവിന്റെ ശല്യം പരിധി വിട്ടതോടെ യുവതി ബഹളം വെക്കുകയും ബസ് ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. യുവതിയുടെ പരാതിയെത്തുടർന്ന് കണ്ടക്ടറും ഡ്രൈവറും ബസ് ഉടൻ തന്നെ സ്റ്റേഷനിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചു.

യാത്രക്കാരുമായി ബസ് നേരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാൾക്കെതിരെ സ്ത്രീകളെ അപമാനിക്കൽ, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പാലാരിവട്ടം പോലീസ് അറിയിച്ചു.

Clickable Info Box