KSRTC : KSRTC ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടു : ഗതാഗത മന്ത്രിയുടെ നടപടി നേരിട്ട ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞ് വീണു

KSRTC : KSRTC ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടു : ഗതാഗത മന്ത്രിയുടെ നടപടി നേരിട്ട ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞ് വീണു

താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, കടുത്ത മാനസിക സംഘർഷത്തിലാണ് എന്നും ജെയ്‌മോൻ പറഞ്ഞു.
Published on

കോട്ടയം :കെ എസ് ആർ ടി സി ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട സംഭവത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നടപടി നേരിട്ട ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞ് വീണു. (KSRTC bus driver collapsed while driving)

ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണത് പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ ജെയ്‌മോൻ ജോസഫ് (44) ആണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം.

രക്തസമ്മർദ്ദവറും പ്രമേഹവും കൂടിയതാണ് കാരണം. ഇയാൾക്ക് നേരത്തെ സ്ഥലംമാറ്റം ലഭിച്ചിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, കടുത്ത മാനസിക സംഘർഷത്തിലാണ് എന്നും ജെയ്‌മോൻ പറഞ്ഞു.

Times Kerala
timeskerala.com