അമ്പലപ്പുഴ : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡിവൈഡറിൽ ഇടിച്ചു കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 6 ഓടെയായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നിർമാണം പുരോഗമിക്കുന്ന അടിപ്പാതക്ക് സമീപം ദേശീയ പാതയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കനത്ത മഴയിൽ ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം തെറ്റിയതാണ് അപകട കാരണം. 12 യാത്രക്കാരുണ്ടായിരുന്നു. നിസാര പരിക്കേറ്റ മൂന്ന് യാത്രക്കാരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.