
ആലപ്പുഴ : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ആലപ്പുഴയിൽ കഞ്ചാവുമായി പിടിയിലായി. മാവേലിക്കര ഭരണിക്കാവ് സ്വദേശ്യായ് ജിതിൻ കൃഷ്ണയാണ് എക്സൈസിൻ്റെ വലയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. (KSRTC bus conductor arrested with cannabis)
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോവുകയായിരുന്നു ഇയാൾ. കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരനായ ഇയാളുടെ കൈവശം നിന്നും 1.286 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.