

കോട്ടയം: കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി(KSRTC bus Driver). കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിൽ തട്ടിയെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ ആലപ്പുഴയിലേക്ക് പോകുംവഴിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
സംഭവത്തിൽ ആലപ്പുഴ- മൂന്നാർ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ പി.കെ. വേലായുധന് കണ്ണിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. നിലവിൽ ബസ് ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകായാണ്.