ആശങ്കയുടെ നിമിഷങ്ങൾ: കാട്ടാനക്കൂട്ടത്തിന് മുന്നിൽ KSRTC ബസ് ബ്രേക്ക് ഡൗണായി, ശാന്തരായി നിലയുറപ്പിച്ച് ആനകൾ | KSRTC

യാത്രക്കാർ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചില്ല
ആശങ്കയുടെ നിമിഷങ്ങൾ: കാട്ടാനക്കൂട്ടത്തിന് മുന്നിൽ KSRTC ബസ് ബ്രേക്ക് ഡൗണായി, ശാന്തരായി നിലയുറപ്പിച്ച് ആനകൾ | KSRTC
Published on

തൃശൂർ: ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കാട്ടാനക്കൂട്ടത്തിന് സമീപം കേടായത് യാത്രക്കാർക്ക് ആശങ്കയുണ്ടാക്കി. എന്നാൽ ആനക്കൂട്ടം ശാന്തരായി നിലയുറപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. അതിരപ്പിള്ളി റോഡിൽ പ്ലാന്റേഷൻ റബ്ബർ എസ്റ്റേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.(KSRTC bus breaks down in front of a herd of wild elephants in Thrissur )

വളവ് തിരിയുന്നതിനിടെയാണ് ചാലക്കുടിയിലേ9ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ബ്രേക്ക് ഡൗണായത്. പ്രദേശവാസികളായ വിദ്യാർഥികളും തൊഴിലാളികളുമായിരുന്നു ബസിലുണ്ടായിരുന്നത്.

യാത്രക്കാർ ആനക്കൂട്ടത്തെ പ്രകോപിപ്പിക്കാതിരുന്നതിനാൽ ആനകളും ശാന്തരായി നിന്നു. ഇതേ തുടർന്ന് ബസിലുണ്ടായിരുന്നവർ അതുവഴി വന്ന ബൈക്കുകളിലും കാൽനടയായും സുരക്ഷിതമായി വീടുകളിലേക്ക് പോവുകയായിരുന്നു.

വിവരം അറിഞ്ഞ് ചാലക്കുടി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ബസിന്റെ കേടുപാടുകൾ തീർത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. വന്യജീവി സാനിധ്യമുള്ള ഈ പാതയിൽ യാത്രക്കാർക്ക് ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com