ഗവിക്ക് യാത്രപോയ കെ​എ​സ്ആ​ർ​ടി​സി ബസ് വ​ന​ത്തി​ൽ കു​ടു​ങ്ങി

ചടയമംഗലത്ത് നിന്ന് വന്ന 38 യാത്രക്കാരാണ് മണിക്കൂറുകളോളം വ​ന​ത്തി​ൽ വലഞ്ഞത്.
ksrtc bus breakdown
Published on

പത്തനംതിട്ട: ഗവി ഉല്ലാസയാത്രയ്ക്ക് പോയ കെഎസ്ആ‍ർടിസി ബസ് മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി. ചടയമംഗലത്ത് നിന്ന് വന്ന 38 യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. വൈകീട്ട് അഞ്ചരയോടെയാണ് തകരാർ പരിഹരിച്ച് ആളുകളെ തിരിച്ചെത്തിച്ചത്.

സ്ത്രീകളും കുട്ടികളുമടക്കം 38 പേരാണ് കുടുങ്ങിയത്.മൂ​ഴി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ എത്തിയപ്പോളാണ് ബസ് തകരാറിലായത്.

പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്ന് യാത്രക്കാർ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പകരം എത്തിച്ച ബസ്സും തകർരാറിലായി. തുടർന്ന് വൈകീട്ട് അഞ്ചരയോടെ കുമളിയിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന കെഎസ്ആർടിസി ബസ്സിലാണ് യാത്രക്കാരെ മൂഴിയാറിലെ ജനവാസമേഖലയിൽ എത്തിക്കാനായത്.

Related Stories

No stories found.
Times Kerala
timeskerala.com