ആലപ്പുഴ : ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ച കെ എസ് ആർ ടി സി ബസ് തടഞ്ഞ വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി. അരൂരിൽ ദേശീയപാതയിലാണ് സംഭവം. യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിക്കാണ് ദുരനുഭവമുണ്ടായത്. (KSRTC Bus Blocked by Student)
കോളേജിലേക്കുള്ള യാത്ര മുടങ്ങുന്ന അവസ്ഥ എത്തിയപ്പോഴാണ് ഇയാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ബസ് ജീവനക്കാരോട് സംസാരിച്ചത്. വിദ്യാർത്ഥി ബസിൻ്റെ മുന്നിൽ എത്തിയപ്പോൾ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. പിന്നാലെ നാട്ടുകാർ ഒച്ചവെച്ച് തടയുകയായിരുന്നു. ഇതോടെ ഡ്രൈവർ പിന്മാറി.