തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം| KSRTC Bus Accident

മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു
KSRTC bike accident
Published on

തിരുവനന്തപുരം: വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ച് തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. (KSRTC Bus Accident)

ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കല്ലിനുമേൽ സ്കൂട്ടറിന്‍റെ ചക്രംകയറി നിയന്ത്രണംവിട്ട് ബസിന്റെ അടിയിൽ വീണ രാജേഷിന്റെ ദേഹത്തുകൂടി പുറക് വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അരുവിക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com