തിരുവനന്തപുരം : തലസ്ഥാനത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവമുണ്ടായത് നെയ്യാർഡാമിലാണ്. (KSRTC bus Accident in Trivandrum)
ഇവിടെ നിന്നും കാട്ടാക്കടയിലേക്ക് പോകുന്ന ബസിലാണ് എതിർദിശയിൽ നിന്നെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.