തിരുവനന്തപുരം: ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് തമ്പാനൂരിൽ അപകടം. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. (KSRTC bus accident in Trivandrum )
നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസാണ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുടെ മുഖത്താണ് പരിക്കേറ്റത്.
ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇതേത്തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.