ആലപ്പുഴ : ചേർത്തലയിൽ കെ എസ് ആർ ടി സി ബസ് അപകടം. കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. (KSRTC bus accident in Alappuzha)
പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കമ്പികളിലേക്കാണ് ഇത് ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ നാലിനാണ് അപകടം ഉണ്ടായത്.
കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 11 പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറെയും കണ്ടക്ടറെയും ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.