കോഴിക്കോട്: താമരശേരിയിൽ റോഡിൽ മാങ്ങ ശേഖരിക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടമുണ്ടായി. (KSRTC bus accident )
മൂന്ന് പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ഗഫൂർ (53), ബിബീഷ് (40), സതീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്.