നാവികസേന ദിനം: ശംഖുമുഖത്തെ അഭ്യാസ പ്രകടനങ്ങൾ കാണാം; KSRTC ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു | KSRTC

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാം
നാവികസേന ദിനം: ശംഖുമുഖത്തെ അഭ്യാസ പ്രകടനങ്ങൾ കാണാം; KSRTC ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു | KSRTC

തിരുവനന്തപുരം: നാവികസേനാ ദിനമായ ഡിസംബർ 3-ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ. നാവിക സേനയുടെ 'ഓപ്പറേഷൻ ഡെമോ' എന്ന പേരിൽ നടക്കുന്ന ഈ അഭ്യാസ പ്രകടനത്തിൽ ഐ.എൻ.എസ്. വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ, ആധുനിക പടക്കോപ്പുകൾ എന്നിവ ശംഖുമുഖത്ത് അണിനിരക്കും.(KSRTC announces tour packages for Navy Day)

നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം, തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാൻ ബഡ്ജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.

പരിപാടിയിൽ പങ്കെടുക്കാനും ജില്ലയിലെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനും താൽപ്പര്യമുള്ളവർക്ക് കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com