
കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറിയത്. (KSFE)
നോട്ടീസ് നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ തുക തിരിച്ചുപിടിക്കില്ലെന്നും ദുരിതബാധിതര്‍ക്ക് ഏതെല്ലാം രീതിയില്‍ സഹായം നല്കാന് കഴിയുമെന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് അറിയിച്ചു.