
കെഎസ്ഇബി അരുവിക്കര സബ്സ്റ്റേഷനില്‍ പുതിയ 12.5 എംവിഎ ട്രാന്‍സ്ഫോമര്‍, പുതിയ കണ്‍ട്രോള്‍- റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത് കാരണം 26.10.2024 ന് ഉച്ചയ്ക്ക് 1:00 മണി മുതല്‍ 5:00 മണി വരെ അരുവിക്കര സബ്സ്റ്റേഷനില്‍നിന്നു വാട്ടര്‍ അതോറിറ്റിയുടെ ജല ശുദ്ധീകരണശാലകളിലേക്കു വൈദ്യുതി വിതരണം മുടങ്ങും.
ഇത് കാരണം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മേഖലകളിലും 26.10.2024ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഏഴു മണി വരെ കുടിവെള്ള വിതരണം തടസപ്പെടും. ഉയര്‍ന്ന സ്ഥലങ്ങളില്‍ 27 .10.2024 രാത്രിയോടെ മാത്രമേ ജലവിതരണം പുന:സ്ഥാപിക്കുവാന്‍ കഴിയുകയുള്ളു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.