arrest

കൈക്കൂലി കേസിൽ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ |Bribe arrest

കാസർകോട് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.
Published on

കാസർകോട് : വൈദ്യുതി കണക്ഷന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർകോട് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ കെ ആണ് പിടിയിലായത്. കാസർകോട് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.

പരാതക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിൻ്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ സബ് എൻജിനിയറായ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം കാസർകോട് വിജിലൻസിൽ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്നിൽ വെച്ച് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.

Times Kerala
timeskerala.com