കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു |kseb worker

11 കെ.വി വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന അപകടം ഉണ്ടായത്.
kseb
Published on

കോട്ടയം : പൊൻകുന്നത്ത് കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു. പൊൻകുന്നം രാജേന്ദ്ര മൈതാനത്തിന് സമീപം 11 കെ.വി വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന അപകടം ഉണ്ടായത്.പൊൻകുന്നം മണമറ്റത്തിൽ കൊച്ചെന്ന രാജേഷിനാണ് വൈദ്യുതാഘാതമേറ്റത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാജേഷിന് മുകൾഭാഗത്ത് കയറിയപ്പോൾ 11 കെ.വി ലൈനിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. രാജേഷിൻ്റെ നെഞ്ചിനാണ് ആഘാതമേറ്റത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി ഇയാളെ താഴെയിറക്കിയത്.

തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com