Danger alert : അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടകരമായ വസ്തുക്കൾ ഉള്ള കാർഗോ വീണു: കേരള തീരത്തടിയുന്ന വസ്തുക്കൾ തൊടരുതെന്ന് മുന്നറിയിപ്പ്

കണ്ടാൽ ഉടൻ തന്നെ 112ൽ വിളിക്കേണ്ടതാണ്. പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ദുരന്ത നിവാരണ അതോറിറ്റിയാണ്.
Danger alert : അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടകരമായ വസ്തുക്കൾ ഉള്ള കാർഗോ വീണു: കേരള തീരത്തടിയുന്ന വസ്തുക്കൾ തൊടരുതെന്ന് മുന്നറിയിപ്പ്
Published on

തിരുവനന്തപുരം : കേരള തീർത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽനിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണുവെന്ന് മുന്നറിയിപ്പ്. (KSDMA issues danger alert not to touch cargos that floating in Arabian sea )

ഇവ തീരത്ത് അടിഞ്ഞാൽ തൊടരുതെന്നാണ് നിർദേശം. പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ദുരന്ത നിവാരണ അതോറിറ്റിയാണ്.

ഒഴുകി നടക്കുന്നത് ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകളാണ്. ഇവ മധ്യ കേരളം മുതൽ വടക്കൻ കേരളം വരെ ഏതാണ് സാധ്യതയുണ്ട്. കണ്ടാൽ ഉടൻ തന്നെ 112ൽ വിളിക്കേണ്ടതാണ്. ഇവ കടൽത്തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഇവയെക്കുറിച്ചുള്ള വിവരങ്ങൾ കോസ്റ്റ് ഗാർഡാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയത്. ഇവയ്ക്കുള്ളിൽ എന്താണെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയിട്ടില്ല. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ തലത്തിൽ കൂടിയാലോചന തുടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com