

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കാവടിയാറിലെ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി(Krishnakumar). ജീവനക്കാർ പണം തട്ടുനെന്നാരോപിച്ച് ഇരുവരും മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും രേഖകളും നടന്‍ കൃഷ്ണകുമാര്‍ പുറത്തുവിട്ടു. കൃഷ്ണ കുമാറിനും ദിയാ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാർ പരാതി നൽകിയതിന് പിന്നാലെയാണ് തെളിവുകൾ പുറത്തു വിട്ടത്.
പുറത്തു വിട്ട ദൃശ്യങ്ങളിൽ വനിതാ ജീവനക്കാരെ കൃഷ്ണകുമാര്‍ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും കാണാൻ കഴിയും. മാത്രമല്ല; 1500 രൂപ കിട്ടിയാല്‍ മൂന്നുപേരും ചേർന്ന് 500 വീതം വീതിച്ചെടുക്കുമെന്ന് യുവതി പറയുന്നതും കാണാൻ കഴിയും. ഇത്തരത്തിൽ എത്ര രൂപ തട്ടിയെടുത്തു എന്ന് തങ്ങൾക്ക് അറിയില്ലെന്നും യുവതികൾ പറയുന്നുണ്ട്.
"ആദ്യം ജോലിക്കുവന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് മറ്റുരണ്ടുപേരെ ജോലിക്ക് പരിചയപ്പെടുത്തിയത്. ദിയയേക്കാള്‍ പ്രായംകുറഞ്ഞവരാണ്. അവളുടെ സ്വന്തം ആളുകളെപ്പോലെ കൊണ്ടുനടന്നു" - കൃഷ്ണകുമാര്‍ വ്യക്തമാക്കി.