തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയേകി കെ പി എം എസ്. ഇതിൻ്റെ ലക്ഷ്യം ശബരിമല വികസനം മാത്രമാണ് എന്നാണ് ദേവസ്വം ബോർഡ് പറഞ്ഞത്. (KPMS on Global Ayyappa Sangamam)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ പി എം എസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ടു. യുവതി പ്രവേശനത്തിൽ ഇപ്പോൾ വിവാദം വേണ്ട എന്നാണ് പുന്നല ശ്രീകുമാര്‍ പറഞ്ഞത്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.