തിരുവനന്തപുരം : കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷന്മാരെ മാറ്റുന്നതുമായി പട്ടിക വെട്ടിച്ചുരുക്കാൻ നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.(KPCC reorganization updates)
ഡൽഹിയിൽ 3 ദിവസം നടത്തിയ പുനഃസംഘടന ചർച്ച എങ്ങുമെത്തിയിരുന്നില്ല. നീളൻ പട്ടിക വെട്ടിയൊതുക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഡൽഹിയിലെ ചർച്ച മതിയാക്കി നേതാക്കൾ മടങ്ങി.
ഇതോടെ പട്ടിക ചുരുക്കാൻ ചർച്ച ഇനി കേരളത്തിൽ നടത്തും. നേതാക്കൾ നിർദേശിച്ച പേരുകൾ മാനദണ്ഡം വച്ച് പരിശോധിക്കും. പ്രവർത്തന മികവായിരിക്കണം മാനദണ്ഡം എന്നാണ് നിർദേശം.