തിരുവനന്തപുരം : കെ പി സി സി പുനഃസംഘടനയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഭൂരിഭാഗം പേരും പങ്കെടുത്തില്ല.(KPCC reorganization )
കൂടിയാലോചന ഇല്ലാതെ യു ഡി എഫ് കൺവീനറെ മാറ്റിയതിനെ ചില നേതാക്കൾ വിമർശിച്ചു. കെ സി വേണുഗോപാൽ ഇഷ്ടക്കാരെയാണ് ഭാരവാഹികളാക്കിയതെന്ന് പരാതി ഉയരുന്നുണ്ട്.
അതേസമയം, പുതിയ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മറ്റു ഭാരവാഹികളും ഇന്ന് ഡൽഹിയിൽ എത്തും. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ വേണ്ടിയാണിത്.