KPCC : 'ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ UDF മെഡിക്കൽ കമ്മീഷനെ നിയോഗിക്കും, മന്ത്രി പദവിയിൽ എന്തിനാണ് വീണ ജോർജ് ഇരിക്കുന്നത് ?': സണ്ണി ജോസഫ്

മെഡിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു
KPCC president Sunny Joseph against Health Minister Veena George
Published on

തിരുവനന്തപുരം : കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ വിമർശിച്ച് രംഗത്തെത്തി. എന്തിനാണ് അവർ മന്ത്രിപദവിയിൽ ഇരിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.(KPCC president Sunny Joseph against Health Minister Veena George)

കെ പി സി സി അധ്യക്ഷൻ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു. കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ ഡോക്ടർ ഹാരിസ് നിർബന്ധിതനായെന്നും, മന്ത്രി ആദ്യം ഇക്കാര്യം നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർഗോഡ്, വയനാട് ജില്ലകളിൽ ഉൾപ്പെടെ ആരോഗ്യമേഖലയിലെ വികസനം പാഴ്വാക്കായെന്നും അദ്ദേഹം കുറ്റപ്പടുത്തി. സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി യു ഡി എഫ് മെഡിക്കൽ കമ്മീഷനെ നിയമിക്കുമെന്നും, മെഡിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com