
പോത്തന്‍കോട് (തിരുവനന്തപുരം): കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. യുടെയും സ്മിത സുധാകരന്റെയും മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍. ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയ സജീവാണ് വധു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് വിവാഹം നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചടങ്ങിൽ കാര്‍മ്മികത്വം വഹിച്ചു. രാവിലെ 11.00 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന വിവാഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.