KPCC : അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് K സുധാകരൻ, 'വാതിൽ തുറക്കേണ്ടെ'ന്ന് മറ്റു നേതാക്കൾ: KPCC രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ചർച്ച

പാർട്ടിയിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
KPCC : അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് K സുധാകരൻ, 'വാതിൽ തുറക്കേണ്ടെ'ന്ന് മറ്റു നേതാക്കൾ: KPCC രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ചർച്ച
Published on

തിരുവനന്തപുരം : പി വി അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യുഗത്തിൽ ആവശ്യമുയർത്തി മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. (KPCC Leaders at meeting)

എന്നാൽ, അൻവറിൻ്റെ സഹായം ഇല്ലാതെയാണ് നിലമ്പൂരിൽ ജയിച്ചതെന്ന് റോജി എം ജോൺ മറുപടി നൽകി. ഭൂരിപക്ഷം നേതാക്കളും അൻവറിനായി വാതിൽ തുറക്കേണ്ടെന്ന നിലപാടെടുത്തു. ഇതോടെ വി ഡി സതീശൻ്റെ നിലപാടിനാണ് മുൻ‌തൂക്കം.

ക്രെഡിറ്റ് തർക്കവും വിശദമായ ചർച്ചയിലേക്ക് കടന്നില്ല. വിജയത്തിൻ്റെ സ്‌പിരിറ്റ്‌ ഉൾക്കൊണ്ട് മുന്നോട്ട് പോകാമെന്നായിരുന്നു പൊതു അഭിപ്രായം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത് കെ വേണുഗോപാൽ ആണെന്ന് ജോൺസൺ എബ്രഹാം പറഞ്ഞു.

പാർട്ടിയിൽ പുനഃസംഘടന വേണമെന്ന ആവശ്യവും ഉയർന്നു. പാർട്ടിയിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com