പത്തനംതിട്ട : പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വീണ ജോർജിൻ്റെ കടുത്ത സമ്മർദ്ദം മൂലമാണ് എന്ന് പറഞ്ഞ് കെ പി സി സി ജനറൽ സെക്രട്ടറി പഴംകുളം മധു. ഇത് പോലീസിൽ നിന്ന് തന്നെ ലഭിച്ച വിവരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KPCC General Secretary against Veena George)
സി പി എമ്മുകാർ വീണയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞാൽ കോൺഗ്രസുകാർ കടുകിനുള്ളിൽ കയറി ഒളിക്കണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
വീണയെ ഭയന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ആണെന്നും, അവരെ കൊലക്കേസിൽ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സി പി എമ്മും ഡി വൈ എഫ് ഐയും കാവൽ നിന്നാലും പത്തനംതിട്ടയിൽ വീണ ജോർജിനെ ഇന്നു മുതൽ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും പ്രതികരിച്ചു.