
ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു. 70 വയസായിരുന്നു.
ശാരീരിക അസ്വസ്ഥകൾ കാരണം രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.