പത്തനംതിട്ട : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേത് എ ഐ അല്ല അത്ഭുതമാണെന്ന് പറഞ്ഞ് കെ പി ശശികല. കസേരയിൽ സി പി എമ്മുകാർ നോക്കിയാൽ മാത്രമേ ആളുകളെ കാണുകയുളളൂവെന്നാണ് അവർ പറഞ്ഞത്.(KP Sasikala on Global Ayyappa Sangamam)
പിണറായി ഭക്തനായാൽ നല്ലതെന്നും, അങ്ങനെ അഭിനയിച്ചാൽ അതിനുള്ള പണി അയ്യപ്പൻ കൊടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും ശശികല പ്രതികരിച്ചു.